Posts

Image
സാന്ത്വനപരിചരണ രംഗത്തെ കണ്ണൂര്‍ മാതൃക സാന്ത്വന പരിചരണ രംഗത്ത് കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസംഘടനയായ ഐആര്‍പിസി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിനകം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി വിജയം കൈവരിച്ച അനുഭവങ്ങളുമായാണ് മുന്നോട്ട് വരുന്നത്.ഗൃഹകേന്ദ്രീകൃത പരിചരണം മുഖ്യലക്ഷ്യമായിട്ടാണ് സംഘടന പ്രവര്‍ത്തിച്ച് വരുന്നത്.മറ്റ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു.പ്രയാസമനയുഭവിക്കുന്ന ഏതൊരാളിനും എപ്പോഴും ആശ്രയിക്കാവുന്ന തരത്തില്‍ സംഘടനയ്ക്ക് മാറാന്‍ കഴിഞ്ഞത് നാനാവിഭാഗത്തിലുള്ള ജനങ്ങളുടെ പിന്തുണയും സഹായവും കൊണ്ട് മാത്രമാണ്.