About
സി.പി.ഐ.എം. നേതാവും, നിലവിൽ സി.പി.ഐ.എം. കണ്ണൂർ ജില്ലാസെക്രട്ടറിയും നിയമസഭാ സാമാജികനുമാണു് പി. ജയരാജൻ (ജനനം:നവംബർ 27 1952). 2001 മുതൽ 2006 വരെയും, 2006 മുതൽ 2011 വരെയും കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു.
1952 നവംബർ 27-നു് കണ്ണൂർ ജില്ലയിലെ കതിരൂരിൽ കുഞ്ഞിരാമൻ ദേവി ദമ്പതികളുടെ മകനായി ജനിച്ചു[1]. എസ്.എസ്.എൽ.സി. വിദ്യാഭ്യാസത്തിനു ശേഷം ട്രേഡ് യൂനിയൻ പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ചു. സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, സി.ഐ.ടി.യു. കണ്ണൂർ ജില്ലാ കമ്മറ്റി സെക്രട്ടറി, റബ്കോ എംപ്ലോയീസ് യൂനിയൻ പ്രസിഡണ്ട് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്[1]. യമുനയാണു് ഭാര്യ. രണ്ടു ആൺ മക്കളുണ്ട്.